കൊച്ചി: എറണാകുളം വെലോസിറ്റി ബാറിലെ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് മലയാളിയും തെന്നിന്ത്യയിലാകെ പ്രശസ്തയുമായ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.


വെലോസിറ്റി ബാറിൽ വെച്ചുണ്ടായ തർക്കമാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നീങ്ങിയത്. എറണാകുളം നോർത്ത് പാലത്തിൽ വച്ച് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച കേസിൽ മൂന്നു പ്രതികൾ റിമാൻഡിലാണ്. സദർലാൻഡ് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടു പോയ മിഥുൻ, അനീഷ്, സോനാ മോൾ എന്നിവരെയാണ് റിമാൻഡ് ചെയ്തത്
Turnaround in the case of kidnapping and beating of an IT employee; Actress Lakshmi Menon, who was in the car, is absconding